ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Tuesday, November 19, 2019

പ്രതിഭകളെ ആദരിക്കൽ





വിദ്യാലയം പ്രതിഭകൾക്കൊപ്പം:-
തെയ്യം കലാകാരൻ രഘുപണിക്കർ



വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പുല്ലൂ‍ർ ഗവൺമെൻറ് യു.പി. സ്കൂളിലെ കുട്ടികൾ 14.11.2019 ന് പ്രശസ്ത തെയ്യം കലാകാരൻ രഘുപണിക്കരുമായി സംവദിച്ചു. ഓരോതെയ്യത്തിൻറേയും പിന്നിലെ ഐതിഹ്യം, തോറ്റം പാട്ട്, മുഖത്തെഴുത്തിലെ വ്യത്യാസം, ആടയാഭരണങ്ങളിലെ വ്യത്യാസം, പുതിയ തലമുറയുടെ സമീപനം,തെയ്യം കലാകാരന്മാർ നേരിടുന്ന പ്രയാസങ്ങൾ എന്നിവ വളരെ നന്നായി വിശദീകരിച്ചു.

സംഗീതജ്ഞൻ കാഞ്ഞങ്ങാട് ശ്രീ.ടി.പി. ശ്രീനിവാസൻ മാസ്റ്റർ
സംഗീതരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കാഞ്ഞങ്ങാട് ശ്രീ.ടി.പി. ശ്രീനിവാസൻ മാസ്റ്ററെ15.11.2019 ന് പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. സംഗീതത്തിലെ ത്രിമൂർത്തികൾ, സംഗീതത്തിലെ പ്രധാനപ്പെട്ട രാഗങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. തോടി രാഗം പരിചയപ്പെടുത്തി.പ്രസ്തുത രാഗത്തിലുള്ള സിനിമാഗാനങ്ങൾ ആലപിച്ചു.


 

No comments:

Post a Comment