ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, July 23, 2016

കടുമണിജീവി


സ്ക്കൂള്‍ പരിസരത്തെ ഏറ്റവും ചെറിയ ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആറാം ക്ലാസുകാര്‍.അവരുടെ ലെന്‍സ് വെട്ടത്തിലേക്ക് കടന്നുവന്ന ജീവികള്‍നിരവധി.ചിറകുള്ളവര്‍,ചിറകില്ലാത്തവര്‍,കറുത്തവര്‍,വെളുത്തവര്‍,അനേകം കാലുകളുള്ളവര്‍...
“ഏറ്റവും ചെറുത് ഉറുമ്പുകളല്ല.ദാ..ഇതാണ്..”നന്ദകിഷോര്‍ കടുകുമണിയോളം പോന്ന ഒരു ജീവിയെ കൈവെള്ളയില്‍ വെച്ച് കൊണ്ടുവന്നു.
“ഇതു ശരിക്കും കടുമണിതന്നെ.”അശ്വിനി പറഞ്ഞു.
“ഇതിന്റെ പേരെന്താ?”
ഞാന്‍ കൈമലര്‍ത്തി.അറിയില്ല.
“ഇതിന്റെ പേരാണ് കടുമണിജീവി.”അഭിനവ് ഉറക്കെ വിളിച്ചു പറഞ്ഞു.
കുട്ടികള്‍ കടുമണിജീവിയുടെ ചിത്രം നോട്ടുപുസ്തകത്തില്‍ വരച്ചു.എന്നിട്ട് ഒരു നിരീക്ഷണക്കുറിപ്പും എഴുതി.







 

No comments:

Post a Comment