ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Tuesday, August 15, 2017

ഒരു സ്വാതന്ത്ര്യദിനം കൂടി...



സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു.9.30ന് സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്റ്റ്രസ് ഇന്ദിരാമ്മ പതാകയുയര്‍ത്തി.പിടിഎ പ്രസിഡണ്ട് വി.രാമകൃഷ്ണങ്ങന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. അസംബ്ലിയില്‍വെച്ച് കുട്ടികളുടെ ദേശഭക്തി ഗാനാലാപനം നടന്നു.




 തുടര്‍ന്ന് ആറ് ഏഴ് ക്ലാസുകളിലെ പെണ്‍കുട്ടികളുടെ മാസ് ഡ്രില്‍ നടന്നു.മനോഹരമായിരുന്നു കുട്ടികളുടെ അവതരണം.





 തുടര്‍ന്ന് സ്ക്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍  ഹെഡ്മിസ്റ്റ്രസ് ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് വി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പറും സ്ക്കൂള്‍ വികസനസമിതി ചെയര്‍മാനുമായ ശ്രീമതി ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് രണ്ടാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ പഠനത്തില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം നടന്നു.
സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ചന്ദ്രിക,മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി വി.ഗീത,ശ്രീ.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച്
നന്ദന എസ്.എം,( ഏഴാം ക്ലാസ് )ആനന്ദ് വി.(നാലാം ക്ലാസ്)എന്നീകുട്ടികള്‍ ഇംഗ്ലീഷിലും അശ്വിനി.പി (ഏഴാം ക്ലാസ് ) മലയാളത്തിലും ശ്രേയ(ഏഴാം ക്ലാസ് ) ഹിന്ദിയിലും പ്രസംഗിച്ചു.
സ്റ്റാഫ് സിക്രട്ടറി ശ്രീ.രാജേഷ് പി.ടി. നന്ദി പറഞ്ഞു.

കൊടവലത്തെ ശ്രീ ബാലകൃഷ്ണന്‍ നായരുടെ വക പായസ വിതരണം  നടന്നു.





 ഒന്നാം ക്ലാസുകാരുടെ പതാക നിര്‍മ്മാണം..




രണ്ടാം ക്ലാസുകാരുടെ ചുമര്‍ പത്രം





പായസ വിതരണം


No comments:

Post a Comment