ആറാം ക്ലാസുകാര്‍ ചലനത്തിനൊപ്പം എന്ന യൂണിറ്റിലെ കളിപ്പങ്ക നിര്‍മ്മിച്ചപ്പോള്‍..
നൂലിലുണ്ടായ ചലനം പങ്കയുടെ ചിറകിലെത്തിയത് എങ്ങനെയാണ് എന്ന ചോദ്യാത്തിലൂടെ വിവിധ യന്ത്രങ്ങളുടെ ചലരീതി മനസ്സിലാക്കാനുന്നതിലേക്കുള്ള ഒരു തുടക്കമായിരുന്നു ഈ പ്രവര്‍ത്തനം.നിര്‍മ്മാണ പ്രവര്‍ത്തനം കുട്ടികള്‍ നന്നായി ആസ്വദിച്ചു.കളിപ്പങ്ക പ്രവര്‍ത്തിപ്പിക്കാന്‍ പലരും കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടു.
ലഘുവായ ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മിതി കൂടിയാണ് ശാസ്ത്രപഠനം.
വിത്തു മുളയ്ക്കുന്നത് എങ്ങിനെ?അതിനെ ഏതൊക്കെ ഘടകങ്ങള്‍ ആവശ്യമാണ്?
മണ്ണില്ലെങ്കിലോ? സൂര്യപ്രകാശം ?
അഞ്ചാം ക്ലാസുകാരുടെ പരീക്ഷണവും കണ്ടെത്തലും.പാഠം 'വിത്തിനുള്ളിലെ ജീവന്‍'
2016
ഒക്ടോബര്‍
ഒക്ടോബര്‍ 2 ഞായര്‍
ഗാന്ധിജയന്തി
- അസംബ്ലി-ഗാന്ധിജയന്തി സന്ദേശം
- മധുരപലഹാരവിതരണം
- ഗാന്ധി ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന
ഒക്ടോബര്‍ 3 തിങ്കള്‍
ഗാന്ധിജയന്തി ആഘോഷം
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- ഗാന്ധി ക്വസ് -ഗ്രൂപ്പ് തയ്യാറെടുപ്പ്
- സ്കൂളും പരിസരവും ശുചീകരണം-പിടിഎ,കുട്ടികള്‍
PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്
- മുഖ്യഅജണ്ട-സ്ക്കൂള്‍ പച്ചക്കറിക്കൃഷി
- ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-നടത്തിപ്പ്
- സ്ക്കൂള്‍ കലോത്സവം-നടത്തിപ്പ്
ഒക്ടോബര്‍ 5 ബുധന്‍
സ്ക്കൂള്‍ പച്ചക്കറിക്കൃഷി-നിലമൊരുക്കലും വിത്തുനടലും
ഒക്ടോബര്‍ 7 വെള്ളി
SRG യോഗം
- ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-ആസൂത്രണം
- സ്ക്കൂള്‍ കലോത്സവം-ആസൂത്രണം
- വന്യജീവി വാരാഘോഷം-ആസൂത്രണം
ഒക്ടോബര്‍ 13 വ്യാഴം
ഒക്ടോബര്‍ 11വന്യജീവി വാരാഘോഷം
- അസംബ്ലി-വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കേരളത്തലെ വന്യജീവികള്‍-ഇംഗ്ലീഷ് ആല്‍ബം(ഒരാഴ്ച)
ഒക്ടോബര്‍ 14 വെള്ളി
വന്യജീവി വാരാഘോഷം
- ഫിലിം പ്രദര്‍ശനം-സയന്‍സ് ക്ലബ്ബ്
ഒക്ടോബര്‍ 17 തിങ്കള്‍
ഒക്ടോബര്‍ 16 മഹാകവിവള്ളത്തോള്‍ ജന്മദിം
- അസംബ്ലി-വള്ളത്തോള്‍ അനുസ്മരണം,കവിതയുടെ ആലാപനം
- കവിതാരചനാ ശില്പശാല
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കേരളത്തലെ വന്യജീവികള്‍-ഇംഗ്ലീഷ് ആല്‍ബം -വിലയിരുത്തല്‍
- കവിതകളുടെ ദൃശ്യാവിഷ്ക്കാരം-നാലു ഗ്രൂപ്പ്,നാലു കവിതകള്‍(ഈ ആഴ്ച )
ഒക്ടോബര്‍ 20 വ്യാഴം
ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം
ഒക്ടോബര്‍ 21 വെള്ളി
SRG യോഗം
- ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-അവലോകനം
- സ്ക്കൂള്‍ കലോത്സവം-നടത്തിപ്പ്-സൂക്ഷ്മതല ആസൂത്രണം
- യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
ഒക്ടോബര്‍ 24 തിങ്കള്‍
- ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- കവിതകളുടെ ദൃശ്യാവിഷ്ക്കാരം-വിലയിരുത്തല്‍
- മണ്ണുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച )
ഒക്ടോബര്‍ 25 ചൊവ്വ
സ്ക്കൂള്‍ കലോത്സവം
ഒക്ടോബര്‍ 27 വ്യാഴം
വയലാര്‍ രാമവര്‍മ്മ ചരമദിനം
- അസംബ്ലി-വയലാര്‍ അനുസ്മരണം
- വയലാര്‍ കവിതകളുടെ ആലാപന മത്സരം-LP,UP
ഒക്ടോബര്‍ 28 വെള്ളി
SRG യോഗം
- സ്ക്കൂള്‍ കലോത്സവം-അവലോകനം
- ക്ലസ് പിടിഎ-ആസൂത്രണം
- കേരളപ്പിറവി ദിനം-ആസൂത്രണം
ഒക്ടോബര്‍ 31 തിങ്കള്‍
ക്ലസ് പിടിഎ
അജണ്ട
- യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
- പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
- ലൈബ്രറി പുസ്തകങ്ങളുടെ വായന-പ്രോത്സാഹനം എങ്ങനെ വേണം?
- നവംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
- മറ്റു കാര്യങ്ങള്‍
തകഴിയുടെ 'ഓണം-അന്നും ഇന്നും' എന്ന പാഠം പഠിക്കുന്നതിനിടയില്‍ ആറാം ക്ലാസുകാര്‍ സ്വന്തം ശരീരം കൊണ്ട് തീര്‍ത്ത പൂക്കളങ്ങള്‍..
സംയോജിത കൃഷിയുമായി ബന്ധപ്പെട്ട മൊഡ്യൂളിലാണ് ഏഴാം ക്ലാസുകാര്‍ക്ക് ഗോബര്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനുള്ളത്.കുട്ടികള്‍ സ്ക്കൂള്‍ പരിസരത്തെ ഒരു വീട്ടിലുള്ള ഗോബര്‍ ഗ്യാസ് പ്ലാന്റിന്റ് സന്ദര്‍ശിച്ചു.അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വീട്ടുകാരുമായി അഭിമുഖം നടത്തി.പ്രവര്‍ത്തന രീതിയും അതിന്റെ പ്രാധാന്യവും വിശദമായി മനസ്സിലാക്കി..
പ്രകാശവിസ്മയങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട് ഏഴാം ക്ലാസിലെ കുട്ടികള്‍ കളര്‍ഡിസ്ക്കുകളും കാലിഡോസ്കോപ്പുകളും മറ്റും ക്ലസില്‍ സംഘം ചേര്‍ന്ന് നിര്‍മ്മിച്ചപ്പോള്‍..
ഒന്നാം സമ്മാനം വെള്ളരിക്ക,രണ്ടാം സമ്മാനം ഒരു കെട്ട് പയര്‍....
സ്ക്കൂളിലെ ഓണാഘോഷപരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ ഓണക്കളികളിലെ വിജയികള്‍ക്ക് ഇത്തവണ നല്‍കിയ സമ്മാനം സമ്മാനം വ്യത്യസ്തമായിരുന്നു.കുമ്പളങ്ങയും മത്തനും വഴുതിനങ്ങയും പച്ചക്കായയും മുതല്‍ പായസം മിക്സും അച്ചാറും പപ്പടവും കറിപ്പൊടികളുമൊക്കെ സമ്മാനമായി കിട്ടിയപ്പോള്‍ കുട്ടികള്‍ ആദ്യം അമ്പരന്നു.പിന്നീടാണ് അവര്‍ക്ക് മനസ്സിലായത് വീട്ടിലെ ഓണസദ്യയ്ക്കുള്ള വിഭവങ്ങളാണ്.ഓണസദ്യപൊടിപൊടിക്കാന്‍ കിട്ടിയ വിഭവങ്ങളുമായി അവര്‍ അമ്മയുടെ അടുത്തേക്കോടി...
വൈവിധ്യമാര്‍ന്ന ഓണക്കളികള്‍ കുട്ടികളെ ഹരം പിടിപ്പിച്ചു.
ഓരോ ക്ലാസും മനോഹരമായ പൂക്കളം ഒരുക്കി...
പൂക്കളം കാണാന്‍ മാവേലിയുടെ എഴുന്നള്ളത്ത്..
വിഭവ സമൃദ്ധമായ സദ്യയൊരുക്കി പി.ടി.എ ,മദര്‍ പി.ടി.എ അംഗങ്ങള്‍