ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, September 10, 2016

ഓണക്കളികള്‍ക്ക് സമ്മാനം നാടന്‍പച്ചക്കറികള്‍


ഒന്നാം സമ്മാനം വെള്ളരിക്ക,രണ്ടാം സമ്മാനം ഒരു കെട്ട് പയര്‍....
സ്ക്കൂളിലെ ഓണാഘോഷപരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ ഓണക്കളികളിലെ വിജയികള്‍ക്ക് ഇത്തവണ നല്‍കിയ സമ്മാനം സമ്മാനം വ്യത്യസ്തമായിരുന്നു.കുമ്പളങ്ങയും മത്തനും വഴുതിനങ്ങയും പച്ചക്കായയും  മുതല്‍ പായസം മിക്സും അച്ചാറും പപ്പടവും കറിപ്പൊടികളുമൊക്കെ സമ്മാനമായി കിട്ടിയപ്പോള്‍ കുട്ടികള്‍ ആദ്യം അമ്പരന്നു.പിന്നീടാണ് അവര്‍ക്ക് മനസ്സിലായത് വീട്ടിലെ ഓണസദ്യയ്ക്കുള്ള വിഭവങ്ങളാണ്.ഓണസദ്യപൊടിപൊടിക്കാന്‍ കിട്ടിയ വിഭവങ്ങളുമായി അവര്‍ അമ്മയുടെ അടുത്തേക്കോടി...







 വൈവിധ്യമാര്‍ന്ന ഓണക്കളികള്‍ കുട്ടികളെ ഹരം പിടിപ്പിച്ചു.










 
ഓരോ ക്ലാസും മനോഹരമായ പൂക്കളം ഒരുക്കി...









പൂക്കളം കാണാന്‍ മാവേലിയുടെ എഴുന്നള്ളത്ത്..





വിഭവ സമൃദ്ധമായ സദ്യയൊരുക്കി പി.ടി.എ ,മദര്‍ പി.ടി.എ അംഗങ്ങള്‍








No comments:

Post a Comment