ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, September 18, 2016

ശാസ്ത്രം പ്രവര്‍ത്തനമാണ്



സംയോജിത കൃഷിയുമായി ബന്ധപ്പെട്ട മൊ‍ഡ്യൂളിലാണ് ഏഴാം ക്ലാസുകാര്‍ക്ക് ഗോബര്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനുള്ളത്.കുട്ടികള്‍ സ്ക്കൂള്‍ പരിസരത്തെ ഒരു വീട്ടിലുള്ള ഗോബര്‍ ഗ്യാസ് പ്ലാന്റിന്റ് സന്ദര്‍ശിച്ചു.അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വീട്ടുകാരുമായി അഭിമുഖം നടത്തി.പ്രവര്‍ത്തന രീതിയും അതിന്റെ പ്രാധാന്യവും വിശദമായി മനസ്സിലാക്കി..






പ്രകാശവിസ്മയങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട് ഏഴാം ക്ലാസിലെ കുട്ടികള്‍ കളര്‍ഡിസ്ക്കുകളും കാലിഡോസ്കോപ്പുകളും മറ്റും ക്ലസില്‍ സംഘം ചേര്‍ന്ന് നിര്‍മ്മിച്ചപ്പോള്‍..







 

No comments:

Post a Comment