പുതിയ ഭാഷാസമീപനത്തില്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നില്ലെന്നും അവര്‍ക്ക് എഴുതാനറിയില്ലെന്നും വിളിച്ചു കൂവുന്നവര്‍ പുല്ലൂര്‍ സ്ക്കൂളിലെ ഈ ഒന്നാം ക്ലാസിലേക്ക് വരിക.കുട്ടികളുടെ ഡയറികള്‍ വായിച്ചുനോക്കുക.അവര്‍ എങ്ങനെയാണ് എഴുതാന്‍ പഠിച്ചതെന്ന് നേരിട്ട് ചോദിച്ചറിയുക....
ഇവിടെ ഡയറിയെഴുത്ത് എന്നത് കേവലം യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല.അത് കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ടതാണ്.എഴുത്തിലൂടെ സ്വയം ആവിഷ്ക്കരിക്കുക എന്നതാണ് ഈ ആവശ്യം.നിത്യജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് അവര്‍ ഡയറികളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതുകൊണ്ടാണ് ഓരോ ഡയറിയും വ്യത്യസ്തമാകുന്നത്.അതിനുവേണ്ടുന്ന സ്വന്തമായ ഒരു ഭാഷ കുട്ടികള്‍ സ്വായത്തമാക്കിയിരിക്കുന്നു.
കുട്ടികളുടെ ഡയറിയെഴുത്തിലെ സ്ഥിരം പല്ലവികള്‍ ഈ എഴുത്തില്‍ കാണില്ല.കടന്നുപോകുന്ന ഓരോ ദിവസത്തിലേയും എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ചുരുക്കം വാക്യങ്ങളില്‍ കുട്ടികള്‍ പറഞ്ഞുവയ്ക്കുന്നു.അത് അവര്‍ക്ക് പറഞ്ഞേ കഴിയൂ.അതുകൊണ്ടാണ് ഒരു നിര്‍ബന്ധവുമില്ലാതെ എല്ലാകുട്ടികളും ദിവസവും ഡയറിയെഴുതുന്നത്. 26 കുട്ടികളില്‍ 23 പേരും ഭംഗിയായി ഡയറിയെഴുതുന്നവരാണ്.
ടീച്ചര്‍ എങ്ങനെയാണ് കുട്ടികളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്?
തീര്‍ച്ചയായും അത് യാന്ത്രികമായ ഭാഷാപഠന രീതികൊണ്ടല്ല.കുട്ടികളെ സ്വതന്ത്രവായനയിലേക്കും എഴുത്തിലേക്കും നയിക്കുന്ന,ലക്ഷ്യബോധത്തോടെയുള്ള നിരവധിഭാഷാ പ്രവര്‍ത്തനങ്ങള്‍ ക്ലാസില്‍ നടപ്പില്‍ വരുത്തിയതിലൂടെയാണ് ഇതു സാധ്യമായത്.തുടക്കത്തിലെ കഥപറയല്‍ മുതല്‍ കഥാപുസ്തകങ്ങള്‍ വായിച്ചുകൊടുക്കുന്നതിലൂടെ കുട്ടികളെ വായനാപുസ്തകങ്ങളിലേക്ക് അടുപ്പിച്ചും സ്വതന്ത്രരചനയിലേക്ക് നയിക്കുന്ന രീതിയില്‍ പാഠഭാഗങ്ങളെ ചിട്ടപ്പെടുത്തിയുമാണ് ടീച്ചര്‍ ഇതു സാധ്യമാക്കിയത്.
അന്താരാഷ്ട്ര വനിതാദിനം
Be bold for change
ഭിന്നശേഷിക്കാരിയായ തന്റെ മകള്‍ക്ക് ഏജ് ഓവറായി എന്ന കാരണം പറഞ്ഞ് കോളേജ് വിദ്യാഭാസത്തിനുള്ള അവകാശവും തൊഴിലും നിഷേധിച്ചപ്പോള്‍ അതിനെതിരെ പോരാടി വിജയം വരിച്ച,ആവേശം കൊള്ളിക്കുന്ന അനുഭവമാണ് പുല്ലൂരിലെ ശ്രീമതി ശ്രീദേവി ഇന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്.ഇന്ന് അവരുടെ മകള്‍ സര്‍ക്കാര്‍ ജോലിക്കാരിയാണ്.പ്രതിബന്ധങ്ങളെ മനക്കരുത്തോടെ നേരിട്ടുകൊണ്ട് മകളുടെ ജോലിക്കുവേണ്ടി അവര്‍ നടത്തിയ ധീരമായ ശ്രമങ്ങള്‍...
അവരെ സ്ക്കൂളിലേക്ക് ക്ഷണിക്കാനും ആദരിക്കാനും കഴിഞ്ഞത് സ്ക്കൂളിന്റെ നേട്ടമായി ഞങ്ങള്‍ കരുതുന്നു.സീനിയര്‍ അധ്യാപികയായ ശ്രീമതി രാധിക സ്വാഗതം പറഞ്ഞു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി വി.ഗീത അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് വി.രാമകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.ശ്രീദേവിയെ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ചന്ദ്രീക പൊന്നാടയണിയിച്ചു. മകള്‍ ശ്രുതിക്ക് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ശ്രീ ബി വേലായുധന്‍ സ്ക്കൂളിന്റെ സ്നേഹോപഹാരം നല്‍കി.
അമ്മയോടൊപ്പം
തുടര്‍ന്നു നടന്ന അമ്മയോടൊപ്പം പരിപാടിയില്‍ അമ്മമാര്‍ക്ക് ശ്രീമതി രാധാമണി ടീച്ചര്‍ ക്ലാസെടുത്തു.ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ക്ലാസില്‍ പെണ്‍കുട്ടികളോടുള്ള അമ്മമാരുടെ സമീപനത്തെക്കുറിച്ചും അവര്‍ക്ക് നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
രസകരമായ കളികളും മറ്റും ഉള്‍പ്പെടുത്തിയ ക്ലാസ് അമ്മമാര്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു...
പ്രവൃത്തി പരിചയത്തിന് പുതിയ ടീച്ചറെ കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ സന്തോഷം...അവര്‍ പണി തുടങ്ങി...
അഞ്ചാം ക്ലാസുകാര്‍ക്ക് തുണിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇഷ്ടം...
എംബ്രോയഡറി ഫ്രെയ്മില്‍ ഘടിപ്പിച്ച തുണിയില്‍ കുട്ടികള്‍ വൈവിധ്യമാര്‍ന്ന പൂക്കളും ഇലകളും കൊണ്ട് നിറച്ചു..
പ്രവൃത്തി പരിചയത്തിന് പുതിയതായി വന്ന സീമ ടീച്ചറെ കുട്ടികള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു...
സര്‍ഗ്ഗാത്മക ക്ലാസുമുറിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍..
Development through Drama
ആറാം ക്ലാസുകാര്‍ അടിസ്ഥാനപാഠാവലിയിലെ 'അജയ്യതയുടെ പ്രതീകം' എന്ന പാഠഭാഗം നാടകീകരിച്ചപ്പോള്‍..ഈ പാഠത്തെ മൂന്നു ഗ്രൂപ്പുകള്‍ മൂന്നുനാടകങ്ങളാക്കി അവതരിപ്പിച്ചു..
ഒന്നാം ക്ലാസുകാരുടെ കുഞ്ഞുവിരല്‍ത്തുമ്പില്‍ വിരിഞ്ഞ ചിത്രങ്ങള്‍..വാട്ടര്‍ കളറാണ് മാധ്യമം.നിറങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ എല്ലാം മറന്ന് അതില്‍ മുഴുകുന്നു.
അവരിലെ ഭാവനയും സര്‍ഗ്ഗാത്മകതയും ചിറകുവിടര്‍ത്തുന്നു.അത് അവരില്‍ സന്തോഷം നിറയ്ക്കുന്നു..
കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമാണ് ചിത്രം വര.ഒന്നാം ക്ലാസുകാര്‍ക്ക് ചിത്രം വരയ്ക്കാന്‍ നല്‍കുന്ന ഓരോ അവസരവും പ്രധാനപ്പെട്ടതാണ്.
School Science Club
ഫെബ്രു.28ദേശീയ ശാസ്ത്രദിനം
അസംബ്ലിയില്‍ ഏഴാം ക്ലാസിലെ അരുണിമയുടെ പ്രസംഗം
ഏഴാം ക്ലാസിലെ അനുശ്രീയുടെ ശാസ്ത്രമാജിക്ക്
ഉച്ചയ്ക്ക് ശേഷം 3.15മുതല്‍ ഏഴാം ക്ലാസുകാരുടെ ശാസ്ത്രപരീക്ഷണങ്ങളുടെ പ്രദര്‍ശനം.അവര്‍ പഠിച്ചതും അല്ലാത്തതുമായ നിരവധി പരീക്ഷണങ്ങള്‍..
പ്രദര്‍ശനം കാണാന്‍ ഒന്നാംക്ലാസുകാര്‍ മുതല്‍ എല്ലാവരും എത്തി...
അസംബ്ലി
ശാസ്ത്രപരീക്ഷണങ്ങളുടെ പ്രദര്‍ശനം
പ്രദര്‍ശനം കാണാന്‍...
ഭൂമിയില്‍ എല്ലായിടത്തും ഒരുപോലെയാണോ സൂര്യപ്രകാശം വീഴുന്നത്?
രാവും പകലും ഉണ്ടാകുന്നത് എങ്ങനെയാണ്?
ആറാം ക്ലാസ്സുകാരുടെ പരീക്ഷണം
പാഠപുസ്തകത്തില്‍ പരീഷണം എങ്ങനെ ചെയ്യണമെന്നത് വിശദീകരിച്ചിട്ടുണ്ട്.അത് കുട്ടികള്‍ വായിച്ചു.പരീഷണരീതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ആവശ്യമായ ക്രമീകരണങ്ങള്‍ ലബോറട്ടറിയില്‍ കുട്ടികളുടെ സഹായത്തോടെ ഒരുക്കി.
കുട്ടികള്‍ സംഘംചേര്‍ന്ന് പരീക്ഷണം ചെയ്തു.
പരീഷണക്കുറിപ്പ് തയ്യാറാക്കി.
ചന്ദ്രന്റെ പരിക്രമണവും ഭ്രമണവും ...ആറാം ക്ലാസുകാരുടെ പരീക്ഷണം