ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, March 18, 2016

സാമൂഹ്യശാസ്ത്രപഠനത്തിലെ കല




അഞ്ചാം ക്ലാസിലെ പത്താം യണിറ്റ് കേരളക്കരയില്‍ എന്ന പാഠവുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിന്റെ ഭൂപ്രകൃതിയുടെ റിലീഫ് മാപ്പ് കുട്ടികള്‍ തയ്യാറാക്കിയത്.കേരളത്തിന്റെ മാപ്പ് നീരീക്ഷിച്ചും മറ്റും വിഷദമായി പഠിച്ചതിനുശേഷമായിരുന്നു കുട്ടികള്‍ റിലീഫ് മാപ്പ് നിര്‍മ്മാണത്തിലേക്ക് കടന്നത്..
  • കുട്ടികള്‍ അഞ്ച് ഗ്രൂപ്പുകളായി.
  • ഓരോ ഗ്രൂപ്പും ചാര്‍ട്ടുപേപ്പറില്‍ മാപ്പ് ട്രേസ് ചെയ്തു.
  • മണല്‍,ഈര്‍ച്ചപ്പൊടി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ഒട്ടിച്ചായിരുന്നു വിവിധ ഭൂപ്രകൃതി വിഭാഗങ്ങള്‍ തരംതിരിച്ചത്.
  • പിന്നീട് നിറം നല്‍കി.
  • സൂചകങ്ങളും  മറ്റും മാപ്പില്‍ രേഖപ്പെടുത്തി.
  • കുട്ടികള്‍ ഏറെ താത്പര്യത്തോടേയും ഗ്രൂപ്പ് അംഗങ്ങളുടെ നല്ല രീതിയിലുള്ള പരസ്പര സഹകരണത്തോടെയുമായിരുന്നു ഈ പ്രവര്‍ത്തനം ചെയ്തത്.
  • ശേഷം ഓരോ ഗ്രൂപ്പിന്റേയും ഉത്പ്പന്നങ്ങള്‍ പരസ്പരം വിലയിരുത്തി.
  •  

No comments:

Post a Comment