ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, March 23, 2016

“ഇത് എന്റെ സ്വന്തം ഇംഗ്ലീഷ് പുസ്തകം”


ഒന്നാം ക്ലാസിലേക്ക് പോയപ്പോള്‍ കുട്ടികള്‍ ഓടി വന്നു.
എല്ലാവരുടേയും കൈയിലുമുണ്ട് ഒന്നോ രണ്ടോ കൈയ്യെഴുത്ത് മാസിക.അത് അവര്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.”മാഷേ,ഇതാ നോക്കൂ...ഞങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയതാ..”




 ഞാനവരുടെ മാസികകള്‍ വാങ്ങി മറിച്ചു നോക്കി. മനോഹരമായ ചിത്രങ്ങള്‍,കുട്ടികളുടെ സ്വന്തം ഇംഗ്ലീഷില്‍ എഴുതിയ ലഘുവായ വാക്യങ്ങള്‍...കുടുംബത്തെക്കുറിച്ച്,ചുറ്റുമുള്ള മൃഗങ്ങളെക്കുറിച്ച്...കുട്ടികളുടെ ഭാവനയും അവരുടെ ചിത്രംവരയ്ക്കാനുള്ള കഴിവും നമ്മെ അതിശയിപ്പിക്കും.എത്ര ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍  ചിത്രം വരച്ചിരിക്കുന്നത്! ധൈര്യത്തോടെയാണ് അവരുടെ എഴുത്തും.

സ്ക്കൂളില്‍ നാലു ദിവസം നീണ്ടുനിന്ന ഇംഗ്ലീഷ് ഫെസ്റ്റില്‍ നിന്നാണ് ഈ ഉത്പ്പന്നങ്ങള്‍ രൂപപ്പെട്ടത്.പുറത്തു നിന്നുള്ള ആര്‍.പി. മാരല്ല ഇതു ചെയ്തത്. ഒന്നാം ക്ലാസിലെ രാധിക ടീച്ചറും ഷീബ ടീച്ചറും.നാലു ദിവവും കുട്ടികളെ രസിപ്പിച്ചു കൊണ്ട്,സംസാരിപ്പിച്ചുകൊണ്ട്,ചിത്രം വരയ്ക്കാനും നാടകം കളിക്കാനും എഴുതാനുമൊക്കെയുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊണ്ട് അവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.


No comments:

Post a Comment