ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, March 5, 2016

പ്രപഞ്ച വിസ്മയങ്ങളിലേക്ക് ഒരു കിളിവാതില്‍

മാര്‍ച്ച് നാലിന് വെള്ളിയാഴ്ച ആറാം ക്ലാസിലെ കുട്ടികള്‍ക്കായി നക്ഷത്ര നീരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.ആറാം ക്ലാസിലെ അടിസ്ഥാനശാസ്ത്രത്തിലെ 'തിങ്കളും താരങ്ങളും...'എന്ന പാഠത്തെ ആസ്പദമാക്കിയായിരുന്നു ക്യാമ്പ്.ക്യാമ്പിന് മുന്നോടിയായി അന്നേ ദിവസം കുട്ടികള്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു  പ്രദര്‍ശനം സംഘടിപ്പിച്ചു.മനുഷ്യന്റെ ബഹിരാകാശ മുന്നേറ്റങ്ങളുടെ ചരിത്രമായിരുന്നു പാനല്‍ പ്രദര്‍ശത്തിനിലൂടെ അവതരിപ്പിക്കപ്പെട്ടത്.കൂടാതെ ബഹിരകാശയാത്രകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കി..











 വൈകുന്നേരം ഏഴുമണിയോടെ നക്ഷത്ര നീരീക്ഷണ ക്ലാസ് ആരംഭിച്ചു.കോഴിച്ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ.എം.എം.സുരേഷ് ആയിരുന്നു ക്ലാസെടുത്തത്.രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ക്ലാസ് കുട്ടികള്‍ക്ക് ഏറെ രസകരമായിരുന്നു.
പിന്നീട് നക്ഷത്രങ്ങളെ നീരിക്ഷിച്ചും തിരിച്ചറിഞ്ഞും നേരിട്ടുള്ള അനുഭവം..








പിന്നീട് നക്ഷത്രങ്ങളെ നീരിക്ഷിച്ചും തിരിച്ചറിഞ്ഞും നേരിട്ടുള്ള അനുഭവം..


 
 ക്ലാസിനിടയില്‍ അല്പം സംഗീതം..
സുരേഷ് മാഷിന്റെ ബാംസുരി വായന..രാത്രി കുട്ടികള്‍ സ്ക്കൂളില്‍ തങ്ങി ..പിറ്റേ ദിവസമായിരുന്നു പിരിഞ്ഞുപോയത്...


 

No comments:

Post a Comment