കാന്തത്തിന്റെ ആകര്ഷണപരിധി കണ്ടെത്താനുള്ള പരീക്ഷണം.സൂചി നൂലില്‍ കെട്ടിത്തൂക്കിയിടണം.അതിന് സ്റ്റാന്റ് വേണം. ഓരോ ഗ്രൂപ്പിനും ആവശ്യമായത്ര സ്റ്റാന്റ് ലബോറട്ടറിയില്‍ ഇല്ല.എന്തുചെയ്യും?”ദാ...സ്റ്റാന്റ്” രണ്ടു വാട്ടര്ബോട്ടിലിനുമുകളില് ഒരു സ്കെയില്‍ കുറുകെവെച്ച് മാളവിക ഒരു സ്റ്റാന്റുണ്ടാക്കി.ക്ലാസില്‍ ലഭ്യമായ മരക്കട്ടകളും മറ്റുംവെച്ച് മറ്റുള്ളവരും...അങ്ങനെ പരീക്ഷണം പൊടിപൊടിച്ചു.
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് സക്കൂളിന് മുന്നില്‍ തീര്‍ത്ത സംരക്ഷണ വലയം.. രാവിലെ 11മണിക്ക് രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
സുഹൃത്തേ, പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുകയാണ്.
ഇതോടനുബന്ധിച്ച് അന്നേദിവസം നമ്മുടെ സ്ക്കൂളിലും രാവിലെ 11മണിക്ക് രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ത്ത് സ്ക്കൂളിന് വലയം തീര്‍ത്ത്,പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തുകൊണ്ട് പ്രസ്തുത പരിപാടിക്ക് തുടക്കമിടുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന താങ്കളേയും സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചുകൊണ്ട്,
ആറാം ക്ലാസുകാര്‍ക്ക് എസ്.കെ.പൊറ്റക്കാടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' നിന്നുള്ള 'വിക്ടോറിയ വെള്ളച്ചാട്ടം' പഠിക്കാനുണ്ട്.വിക്ടോറിയ വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളായി കുട്ടികള്‍.പശ്ചാത്തലത്തില്‍ ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ പ്രതിമയും കാണാം...Improvisation
ഈ പ്രവര്‍ത്തനം ചെയ്തതുകൊണ്ട് കുട്ടികള്‍ക്കുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ?
പാഠത്തിന്റെ ആഴത്തിലുള്ള വായന സാധ്യമായി.
പാഠഭാഗത്തെ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.
കാണുന്നത് വിക്ടോറിയ വെള്ളച്ചാട്ടമാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്നരീതിയിലുള്ള സംഭാഷണങ്ങള്‍ തത്സമയം രൂപപ്പെടുത്തി.
റിഹേഴ്സലിന് സമയം നല്കാത്തതുകാരണം കുട്ടികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മകതയെ Improvisation വേണ്ടി ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടായി.
ഇന്നത്തെ യോഗത്തില്‍ രക്ഷിതാക്കളില്‍ നിന്നും ആവേശകരമായ പ്രതികരണം.സ്ക്കുള് പരിസരത്തെ പത്ത് പ്രദേശങ്ങളില്‍ നിന്നും പത്ത് ജനകീയ കമ്മിറ്റികള്‍ രൂപം കൊണ്ടു.
ഓരോ പ്രാദേശിക കമ്മിറ്റികള്‍ക്കും കണ്‍വീനറേയും ജോ.കണ്‍വീനറേയും തെരഞ്ഞെടുത്തു.കൂടാതെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും. അതാതു പ്രദേശത്ത് സ്ക്കൂള് വിസനക്കൂട്ടായ്മകള് സംഘടിപ്പിക്കാനുള്ള ചുമതല ഈ ജനകീയ കമ്മിറ്റിക്കായിരിക്കും.രണ്ടാഴ്ചയ്ക്കകം ഓരോ പ്രദേശത്തും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വികസനക്കൂട്ടായ്മകള് നടക്കും.സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥികള്‍,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍,ക്ലബ്ബുകള്‍,മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കാളികളാകും.സ്ക്കൂള് വികസനപദ്ധതിയുടെ കരട് ആ യോഗത്തില്‍ ചര്‍ച്ച ചെയ്യും.നര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തും.
ഫെബ്രൂവരി ആദ്യവാരം പ്രാദേശിക ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പ്രദേത്തെ മുഴുവന്‍ ജനങ്ങളും വിദ്യാലയത്തില്‍ ഒത്തുചേരും.അന്നേ ദിവസം സ്ക്കൂള് വികസന സെമിനാര്‍ നടക്കും.കാസര്‍ഗോഡ് എം.പി. ശ്രീ പി കരുണാകരന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.അവിടെവെച്ച് അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന സ്ക്കൂള് വികസന പദ്ധതിക്ക് അന്തിമ രൂപം നല്‍കും.
പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂള് ഒരു വട്ടം കൂടി ഈ വിദ്യാലയമുറ്റത്തേക്ക് താങ്കളെ തിരിച്ചു വിളിക്കുകയാണ്.
നമ്മുടെ ജീവിതത്തില്‍ നിന്ന്,ഓര്‍മ്മകളില്‍ നിന്ന് എങ്ങനെയാണ് നമുക്ക് ഈ വിദ്യാലയത്തെ അടര്‍ത്തിമാറ്റാന്‍ കഴിയുക? ഈ വിദ്യാലയത്തിലെ ക്ലാസുമുറികള്‍,ഒരേ ബെഞ്ചിലിരുന്നു പഠിച്ച കൂട്ടുകാര്‍,കറുത്ത ബോര്‍ഡില്‍ തെളിഞ്ഞ അറിവിന്റെ അക്ഷരക്കൂട്ടങ്ങള്‍,നമ്മെ നേര്‍വഴിക്കു നയിച്ച നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാര്.....
1924 ല്‍ ആണ് പുല്ലൂര്ഗവ.യു.പി.സ്ക്കൂള് സ്ഥാപിതമായത്. ഏതാണ്ട് നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഈ വിദ്യാലയത്തിന് പുല്ലൂരിന്റേയും പരിസര പ്രദേശത്തിന്റെയും സാംസ്ക്കാരിക വളര്‍ച്ചയില്‍ ഒരു പ്രധാന സ്ഥാനമുണ്ട്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു ജനസമൂഹത്തെ അറിവിന്റേയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്ക് നയിച്ചതില്‍ ഈ വിദ്യാലയവും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്.പുല്ലൂര്‍ പ്രദേശത്തെ മനുഷ്യരുടെ ജീവിതവും അവരുടെ സാംസ്ക്കാരികമായ ഉയര്‍ത്തെഴുനേല്‍പ്പുമായി ഈ വിദ്യാലയത്തിന്റെ ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നു.
ഇത്തവണ നാം കൈകോര്‍ക്കുന്നത് നമ്മുടെ വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനാണ്.നാം പഠിക്കുമ്പോള്‍ ഇവിടെ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു.പക്ഷേ,നമ്മുടെ കുട്ടികള്‍ക്ക് അതു പോര.ആധുനിക സൗകര്യങ്ങളുള്ള,ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന,കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു വിദ്യാലയമായി നമുക്കിതിനെ മാറ്റിയെടുക്കണം.അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പുല്ലൂര്‍ പ്രദേശത്തെ ജനങ്ങളുടെ അഭിമാന സ്ഥാപനമായി പുല്ലൂര്ഗവ.യു.പി.സ്ക്കൂള് ഉയരണം.രാഷ്ടീയ വ്യത്യാസം മറന്ന്, ഒരേ മനസ്സോടെ നാം കൈകോര്‍ത്താല്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നതേയുള്ളു ഈ സ്വപ്നം.
ഫെബ്രുവരി മാസം ആദ്യവാരത്തില്‍ നാം വിദ്യാലയമുറ്റത്ത് വീണ്ടും കൂടിച്ചേരും.വിദ്യാലയത്തിനായി ഒരു സമഗ്രവികസന പദ്ധതി തയ്യാറാക്കാനുള്ള ഒരു ശില്പശാലയാണ് അന്ന് നടക്കുക.അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ വിദ്യാലയം ഇങ്ങനെയായിരിക്കണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കാന് നമുക്ക് കഴിയണം.ശ്രീ.പി.കരുണാകരന് എം.പി.യായിരിക്കും വികസന ശില്പശാല ഉദ്ഘാടനം ചെയ്യുക.ഈ സംരംഭം വിജയപ്രദമാക്കുന്നതിന്റെ മുന്നോടിയായി പ്രാദേശിക തലത്തില്‍ സ്ക്കൂള് വികസന കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.അതിന്റെ സ്ഥലവും തീയ്യതിയും സമയവും ഈ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.
ഈ വിദ്യാലയത്തിന്റെ ഓര്‍മ്മ കെട്ടുപോകാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തരും അതില്‍ പങ്കാളികളാകണം.ഒരുമിച്ചു പഠിച്ച പഴയ കൂട്ടുകാരെക്കൂടി അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം. നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി നമുക്ക് ഒരിക്കല്‍കൂടി കൈകോര്‍ക്കാം..
എന്ന് സ്നേഹത്തോടെ,
പി.ടി.എ പ്രസിഡണ്ട് /സെക്രട്ടറി
സ്ക്കൂള് വികസനത്തിനായുള്ള പ്രാദേശിക കൂട്ടായ്മയുടെ യോഗം
ആശംസാകാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്.കാരണം അത് കുട്ടികളുടെ ശക്തമായ സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്. അതില്‍ വരയുണ്ട്;വര്‍ണ്ണങ്ങള്‍ ശരിയായ വിന്യസിക്കാനുള്ള കുട്ടികളുടെ ശ്രമമുണ്ട്;ലേ-ഔട്ടുണ്ട്;കത്രിക ഉപയോഗിച്ച് ചെയ്യേണ്ട അലങ്കാരപ്പണികളുണ്ട്;മറ്റുള്ളവരുടേതില്‍ നിന്നും തന്റേത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയുണ്ട്; ആശംസാവാചകങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതില്‍ കുട്ടികളുടെ ഭാഷാപരമായ കഴിവുകളുടെ പ്രയോഗമുണ്ട്. എല്ലാത്തിലുമപരി കാര്‍ഡുകളുടെ കൈമാറ്റം കുട്ടികള്‍ക്കിടയിലെ സ്നേഹബന്ധത്തിന്റെ പ്രകടനം കൂടിയാണ്. അഞ്ചാം ക്ലാസുകാര്‍ ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണത്തില്‍..