മഴമാറിയതോടെ കളിക്കളം വീണ്ടും സജീവമാകുന്നു.പി.ഇ.ടി ടീച്ചര്‍ രഞ്ജിനിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ വൈവിധ്യമാര്‍ന്ന കളികളാണ് ദിവസേന പരിശീലിക്കുന്നത്.കളിക്കളത്തില്‍ നിന്നും സ്വതവേ മാറി നില്ക്കുന്ന പെണ്‍കുട്ടികളെ തിരികെ മൈതാനത്തിലേക്കു കൊണ്ടുവരാന്‍ രഞ്ജിനി ടീച്ചര്‍ക്ക് കഴിയുന്നു. അഞ്ചാം ക്ലാസുകാരുടെ ഈ പന്തുകളി കാണുക
കൃഷിവകുപ്പിന്റെ ഓണത്തിനു ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ ക്കുമുള്ള പച്ചക്കറി വിത്തുവിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു നിര്‍വ്വഹിച്ചു.പെരിയ കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശ്രീ പ്രമോദ് ചടങ്ങില്‍ സംബന്ധിച്ചു.ഇത്തവണത്തെ ഓണത്തിനുള്ള വിഭവങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ കൃഷിചെയ്തുണ്ടാക്കും എന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു കുട്ടികള്‍ പിരിഞ്ഞുപോയത്.
വിദ്യാലയ വികസന സ്വപ്നങ്ങള്‍ ഒന്നൊന്നായി യാഥാര്‍ത്ഥ്യമാവുകയാണ്.കഴിഞ്ഞ ദിവസം ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഓരോ ഇന്ററാക്ടീവ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാനുള്ള അനന്ത സാധ്യതകള്‍ ഈ ബോര്‍ഡുകള്‍ മുന്നോട്ടുവയ്ക്കുന്നു.ഒന്നും രണ്ടും ക്ലാസിലെ അധ്യാപികമാര്‍ ഈ ബോര്‍ഡുകള്‍ ക്ലാസുമുറികളില്‍ ഉപയോഗിക്കും.അതിനാവശ്യമായ പരിശീലനം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് 3,90000 രൂപയുടെ ഐ.ടി ഉപകരണങ്ങളാണ് വിദ്യാലയത്തിനു നല്‍കിയത്. അഞ്ചു പ്രൊജക്ടറുകള്‍,അഞ്ചു ലാപ്ടോപ്പുകള്,രണ്ടു ഇന്ററാക്ടീവ് ബോര്‍ഡുകള്‍ എന്നിവയാണ് ഈ തുക ഉപയോഗിച്ച് ഞങ്ങള്‍ വാങ്ങിയത്.ഏതാണ്ട് പകുതിയോളം ക്ലാസുമുറികളില്‍ ഇതോടെ ഐ.ടിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനം നടക്കും.അത് കുട്ടികളുടെ പഠനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.വിദ്യാലയ വികസനത്തിനായുള്ള പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്ത്വത്തില്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും മുഴുവന്‍ ക്ലാസുമുറികളും ഹൈടെക്ക് ആക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
പുതിയ ബോര്ഡുകിട്ടിയപ്പോള് ഒന്നാം ക്ലാസുകാരുടെ ഒരു സന്തോഷം കാണണം.
ഇത്തവണത്തെ ചാന്ദ്രദിനപരിപാടികള്ക്ക് നേതൃത്വം കൊടുത്തത് സ്ക്കൂള് സയന്‍സ് ക്ലബ്ബായിരുന്നു.രാവിലെ സ്ക്കൂള് അസംബ്ലിയില്‍ ഏഴാം ക്ലാസിലെ അശ്വിനിയുടെ പ്രസംഗം.സയന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ അഞ്ചുഗ്രൂപ്പുകളായി തിരിഞ്ഞ് ഒരുക്കിയ ബഹിരാകാശവിസ്മയം എന്ന പ്രദര്‍ശനം.ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമായാണ് കുട്ടികള്‍ പ്രദര്‍ശനം ഒരുക്കിയത്.ഒരാഴ്ചത്തെ തയ്യാറെടുപ്പുണ്ടായിരുന്നു.ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍,ചാര്‍ട്ടുകള്‍,മോഡലുകള്‍,പതിപ്പുകള്‍,ചില പരീക്ഷണങ്ങള്‍ എന്നിവയായിരുന്നു പ്രദര്‍ശനത്തില്‍ ഒരുക്കിയത്.കുട്ടികളുടെ ആലോചനയും അന്വഷണവും കലാപരമായ കഴിവുകളും അവരുടെ ഉത്പ്പന്നങ്ങളിലും പ്രദര്നത്തിലും കാണാമായിരുന്നു. സംഘപ്രവര്ത്തനത്തിന്റേയും സഹപഠനത്തിന്റേയും മികച്ച ഉദാഹരണമായിരുന്നു അവര്‍ ഒരുക്കിയ പ്രദര്‍ശനം.
ഉച്ചയ്ക്കപുശേഷം ക്വിസ് മത്സരം നടന്നു.നേരത്തെ നടത്തിയ ക്ലാസ് ക്വിസ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികളെ ആറു ഗ്രൂപ്പുകളാക്കിക്കൊണ്ടായിരുന്നു സ്ക്കൂള് തല ക്വിസ് സംഘടിപ്പിച്ചത്.വൈവ്ധ്യമാര്ന്ന ചോദ്യങ്ങള്‍ അടങ്ങിയ ആറു റൗണ്ടുകള്‍.ബഹികാശചരിത്രത്തെ സമഗ്രമായി കണ്ടുകൊണ്ട് തയ്യാറാക്കിയ ക്വിസ് അവതരിപ്പിച്ചത് സയന്‍സ് ക്ലബ്ഭ് രക്ഷാധികാരി സീമ ടീച്ചറായിരുന്നു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസുകാരുടെ പോസ്റ്റര്‍ നിര്‍മ്മാണം
പഠനപ്രശ്നങ്ങള്‍ കുട്ടികള്‍ സംഘം ചേര്‍ന്ന് ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴാണ്ക്ലാസുമുറി സജീവമാകുന്നത്..പി.വത്സലയുടെ തേങ്ങ എന്ന കഥ വിശകലനം ചെയ്യുകയാണ്ആറാം ക്ലാസിലെ കുട്ടികള്‍.
പഴയ കമ്പുകെട്ടുകളുടേയും മഞ്ചാടികളുടേയും കാലം കഴിഞ്ഞു.ഐസ് ക്രീം ബോളും,മരക്കട്ടകളും കുടയുമൊക്കെയാണ് ടീച്ചറുടെ പഠനോപകരണങ്ങള്‍..നല്ല വലുപ്പമുള്ളത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ പഠനം എളുപ്പമാകും. കുട്ടികള്‍ അതീവ താത്പര്യത്തോടെ പഠനത്തില്‍ ഏര്‍പ്പെടും.ഊഹിച്ചും എണ്ണിനോക്കിയും കൂട്ടങ്ങളാക്കിയും താരതമ്യം ചെയ്തും അവര്‍ കണക്കിന്റെ ഉള്ളുകള്ളികളിലേക്ക് കടന്നുകയറും.അവര്‍ കണക്കിനെ ഇഷ്ടപ്പെടാന്‍ തുടങ്ങും.കുട്ടികള്‍ കണക്കില്‍ മിടുക്കരായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടു..!
ഒരു കാര്യം കൂടി ശ്രദ്ധിക്കണം.. ടീച്ചര്‍ ദാ ഇതുപോലെ കുട്ടികളുടെ കൂടെയിരിക്കണം.അവരില്‍ ഒരാളായി. അവര്‍ക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നല്‍കിക്കൊണ്ട്.
അഞ്ചാ ക്ലാസുകാര്‍, വിദ്യാലയ ചരിത്രം രചിക്കാന്‍ പഴയഫോട്ടോകളില് നിന്നും തെളിവുകള്‍ ശേഖരിക്കുന്നു. 1960 മുതലുളള ഫോട്ടോകള്‍ വിശകലനം ചെയ്ത് അന്നത്തെ അധ്യാപകരുടേയും കുട്ടികളുടേയും വേഷം,ഏഴാം ക്ലാസിലെ കുട്ടികളുടെ എണ്ണം വിവിധ വര്‍ഷങ്ങളില്‍,അധ്യാപകരുടെ എണ്ണം,ചില ഫോട്ടോകളില്‍ ദൃശ്യമാകുന്ന കെട്ടിടങ്ങളുടെ പ്രത്യേകതകള്‍,ഭൂപ്രകൃതി തുടങ്ങിയ വസ്തുതകള്‍ ശേഖരിച്ചു. വീട്ടിലെ മുത്തശ്ശിമാരോടും മറ്റും കുട്ടികള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പഴയ സോവനീര്‍,നാട്ടിലെ പ്രായമായവര്‍,വിദ്യാലയത്തിലെ മറ്റു രേഖകള്‍ തുടങ്ങയവയില്‍ നിന്നുകൂടി ശേഖരിച്ച വിവരങ്ങളെ അപഗ്രഥിച്ച് ഓരോ ഗ്രൂപ്പും വിദ്യാലയ ചരിത്രം തയ്യാറാക്കി...
ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികള്‍ തുടങ്ങി.രണ്ടു കുട്ടികളെ ലൈബ്രറിയന്മാരായി തെരഞ്ഞെടുത്തു.ഇഷ്യുറെജിസ്റ്റര് തയ്യാറായി.കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം.ആഴ്ചയില്‍ ഒരു ദിവസം പുസ്തകം വിതരണം ചെയ്യും.ആഴ്ചയില്‍ ഒരിക്കല്‍ വായനയെ വിലയിരുത്തും..കുട്ടികളുടെ സ്വയം വിലയിരുത്തലും ടീച്ചറുടെ വിലയിരുത്തലും. നമുക്ക് വായനാപക്ഷാചരണം ഇങ്ങനെ തുടരാം…
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ ചെയ്യണം?
കൊണ്ടുവരുന്ന ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികള്‍ വായിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.
കുട്ടകളോടൊപ്പം രക്ഷിതാക്കള്‍ക്കും പുസ്തകം വായിക്കാം.
പുസ്തകത്തിലെ ചില കഥകളോ അധ്യായങ്ങളോ കുട്ടികള്‍കളോട് ഉറക്കെ വായച്ചുതരാന് ആവശ്യപ്പെടാം. ഇത് പുസ്തകം വായിക്കാനുള്ള താത്പര്യം കുട്ടികളിലുണ്ടാക്കും.
വായിച്ച പുസ്തകത്തിലെ കഥ പറഞ്ഞു തരാന്‍ കുട്ടികളോട് ആവശ്യപ്പെടാം.
ഇഷ്ടപ്പെടാത്ത പുസ്തകം വായിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്.
ഓര്‍ക്കുക:വായനയ്ക്ക് കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്.
സ്ക്കൂളിലെ പഴയ ആല്‍ബത്തില്‍ നിന്നുള്ള ചില ഫോട്ടോകളാണ്..ഹാജരുള്ളവര്‍ ആരൊക്കെയാണെന്ന് അറിയാമോ? 1962-63 ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും ഇവരാണ്..താഴെ അവരുടെ പേരുവിവരങ്ങളും കൊടുത്തിരിക്കുന്നു.
1964-65 ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും പേരുവിവരങ്ങളും
1982-83 ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും
1993-94 ലെ VII D ക്ലാസിലെ കുട്ടികളും അധ്യാപകരും ഹാജരുണ്ടോ?
!994-95ലെ ഏഴാംക്ലാസിലെ കുട്ടികളും അധ്യാപകരും
ഈ
വിദ്യാലയം നിങ്ങളെ ക്ഷണിക്കുന്നു.
ഒരു വട്ടംകൂടി ഈ പഴയ ക്ലാസില്‍
വന്നിരിക്കാന്‍; കൂട്ടുകാരോട് കുശലം പറയാന്‍;
പഴയ കുന്നായങ്ങളും കുസൃതികളും
ഓര്‍മ്മിച്ചെടുക്കാന്‍… ഒരിക്കല്‍കൂടി വരിക,