ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Tuesday, July 4, 2017

ക്ലാസുമുറി ഒരു ലൈബ്രറി


ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികള്‍ തുടങ്ങി.രണ്ടു കുട്ടികളെ ലൈബ്രറിയന്‍മാരായി തെര‍‍ഞ്ഞെടുത്തു.ഇഷ്യുറെജിസ്റ്റര്‍ തയ്യാറായി.കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം.ആഴ്ചയില്‍ ഒരു ദിവസം പുസ്തകം വിതരണം ചെയ്യും.ആഴ്ചയില്‍ ഒരിക്കല്‍ വായനയെ വിലയിരുത്തും..കുട്ടികളുടെ സ്വയം വിലയിരുത്തലും  ടീച്ചറുടെ വിലയിരുത്തലും.
നമുക്ക് വായനാപക്ഷാചരണം ഇങ്ങനെ തുടരാം…




 കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെ ചെയ്യണം?

  • കൊണ്ടുവരുന്ന ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികള്‍ വായിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.
  • കുട്ടകളോടൊപ്പം രക്ഷിതാക്കള്‍ക്കും പുസ്തകം വായിക്കാം.
  • പുസ്തകത്തിലെ ചില കഥകളോ അധ്യായങ്ങളോ കുട്ടികള്‍കളോട് ഉറക്കെ വായച്ചുതരാന്‍ ആവശ്യപ്പെടാം. ഇത് പുസ്തകം വായിക്കാനുള്ള താത്പര്യം കുട്ടികളിലുണ്ടാക്കും.
  • വായിച്ച പുസ്തകത്തിലെ കഥ പറ‍ഞ്ഞു തരാന്‍ കുട്ടികളോട് ആവശ്യപ്പെടാം.
  • ഇഷ്ടപ്പെടാത്ത പുസ്തകം വായിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്.

ഓര്‍ക്കുക: വായനയ്ക്ക് കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്.



No comments:

Post a Comment