ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, July 9, 2017

ഒന്നാം ക്ലാസ് ഒന്നാന്തരം

ഒന്നാം ക്ലാസിലെ കണക്ക് പഠനം ഇങ്ങനെ..



പഴയ കമ്പുകെട്ടുകളുടേയും മഞ്ചാടികളുടേയും കാലം കഴിഞ്ഞു.ഐസ് ക്രീം  ബോളും,മരക്കട്ടകളും കുടയുമൊക്കെയാണ് ടീച്ചറുടെ പഠനോപകരണങ്ങള്‍..നല്ല വലുപ്പമുള്ളത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ പഠനം എളുപ്പമാകും. കുട്ടികള്‍ അതീവ താത്പര്യത്തോടെ പഠനത്തില്‍ ഏര്‍പ്പെടും.ഊഹിച്ചും എണ്ണിനോക്കിയും കൂട്ടങ്ങളാക്കിയും താരതമ്യം ചെയ്തും അവര്‍ കണക്കിന്റെ ഉള്ളുകള്ളികളിലേക്ക് കടന്നുകയറും.അവര്‍ കണക്കിനെ ഇഷ്ടപ്പെടാന്‍ തുടങ്ങും.കുട്ടികള്‍ കണക്കില്‍ മിടുക്കരായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടു..!

ഒരു കാര്യം കൂടി ശ്രദ്ധിക്കണം.. ടീച്ചര്‍ ദാ ഇതുപോലെ കുട്ടികളുടെ കൂടെയിരിക്കണം.അവരില്‍ ഒരാളായി. അവര്‍ക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നല്‍കിക്കൊണ്ട്.





No comments:

Post a Comment