പുല്ലൂര്‍ സ്ക്കൂള് അതിന്റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലു പിന്നിടുകയാണ്.ഇനി മുഴുവന്‍ ക്ലാസുമുറികളിലും പഠനം ഐ.ടി.അധിഷ്ഠിതമാകും.സ്ക്കൂള് ഹൈടെക്ക് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ.എസ്.നായര്‍ നിര്‍വ്വഹിച്ചു.
ഈ പദ്ധതിയിലൂടെ എന്തൊക്കെ മാറ്റമാണ് ക്ലാസുമുറിയില്‍ വന്നത്?
എല്ലാ ക്ലാസുമുറിയിലും ഇന്റര്‍നെറ്റ് കണക്ഷന്
ഓരോ ക്ലാസിലും പ്രൊജക്ടര്‍,ലാപ്ടോപ്പ്,സ്ക്ക്രീന്‍,സൗണ്ട് സിസ്റ്റം
ഐടി സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ പാഠത്തിന്റേയും വിശദമായ ആസൂത്രണം
ഓരോ പാഠം പഠിക്കാനാവശ്യമായ ഡിജിറ്റല്‍ പഠന വിഭവങ്ങളുടെ ശേഖരം
ഐടി ഉപയോഗവുമായി ബന്ധപ്പെട്ട് മുഴുവന്‍ അധ്യാപകര്‍ക്കും അവധി ദിവസങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഘട്ടംഘട്ടമായുള്ള തീവ്രപരിശിലനം
ക്ലാസുമുറിയില്‍ ഐടി ഉപയോഗം കുട്ടികളുടെ പഠനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കും.പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് അത് ഏറെ ഗുണകരമാകും. സ്ക്കൂള് ഹൈടെക്ക് പദ്ധതിയുടെ ഉദ്ഘാടനം അതുകൊണ്ട് തന്നെ സ്ക്കൂള് വിസനപദ്ധതിയുമുന്നോട്ടുപോകുന്ന നമ്മുടെ സ്ക്കൂളിന് പുത്തന്‍ ഉണര്‍വ്വ് പകരും.
സ്ക്കൂള് ഹൈടെക്ക് പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് വി.രാമകൃഷ്ണന് അധ്യാക്ഷനായിരുന്നു.ഹെഡ്മിസ്റ്റ്രസ് ഇന്ദിരാമ്മ ടീച്ചര്‍ സ്വഗതം പറഞ്ഞു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ശ്രീമതി.ബിന്ദു,ബേക്കല്‍ ബി.ആര്.സി പ്രോഗ്രം ഓഫീസര്‍ ശ്രീ.കെ.വി.ദാമോദരന്‍,ഐടി @ സ്ക്കൂള് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ശങ്കരന്,പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണന്,മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി ദേവിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സീനിയര്‍ അസി.ശ്രീമതി.ചന്ദ്രിക ടീച്ചര്‍ നന്ദി പറഞ്ഞു.
70 പോയിന്റ് നേടി യു.പി.വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്
രാവണേശ്വരം ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ചു നടന്ന ബേക്കല്‍ ഉപജില്ലാ സ്ക്കൂള് കലോത്സവത്തില്‍ 70 പോയിന്റ് നേടി സ്ക്കൂള് രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഏഴാം ക്ലാസിലെ കീര്‍ത്തന ഭരതനാട്യം മോഹിനിയാട്ടം എന്നിവയില്‍ A ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി ഇരട്ട കിരീടം സ്വന്തമാക്കി.മത്സരത്തിലുടനീളം യു.പി.വിഭാഗത്തിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.കേവലം 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്കൂളിന് കലാകിരീടം നഷ്ടമായത്.
കീര്‍ത്തന.S, ഏഴാം ക്ലാസ്
ഭരതനാട്യം ,മോഹിനിയാട്ടം ഒന്നാം സ്ഥാനം A grade
അനുഷ.K ഏഴാം ക്ലാസ്സ് കവിതാരചനയില്‍ ഒന്നാം സ്ഥാനം A grade,ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ A grade
അനന്യ.K ആറാം ക്ലാസ്സ് ശാസ്ത്രീയ സംഗീതം രണ്ടാം സ്ഥാനം A grade
SSA യുടെ 'നല്ല വായന,നല്ല പാഠം,നല്ല ജീവിതം' എന്ന പരിപാടിയുടെ ഭാഗമായി നവംബര്‍ ഏഴാം തീയ്യതി നടത്തിയ പുസ്തകശേഖരണം ഫലം കണ്ടു.കുട്ടികളും രക്ഷിതാക്കളും അധ്യാപികമാരും പുല്ലൂര്‍ പ്രദേശത്തെ വീടുകള്‍ കയറിങ്ങിയപ്പോള് ലഭിച്ചത് 450ല്‍പരം പുസ്തകങ്ങള്‍.ഇതിന്റെ മുഖവില ഏതാണ്ട് 25000രൂപയോളം വരും.
നവംബര്‍ 7 ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിച്ച സ്ക്വാഡു പ്രവര്‍ത്തനം 5 മണിക്ക് അവസാനിപ്പിച്ചപ്പോഴാണ് ഇത്രയും പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്.എല്ലാ പുസ്തകങ്ങളും പുതിയവയാണ്.പഴയപുസ്തകങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം.കുട്ടികളുടെ നേത്യത്വത്തില്‍ ചിട്ടയായി നടത്തിയ പ്രരാംഭപ്രവര്ത്തനങ്ങളായിരുന്നു പരിപാടി വിജയത്തിലെത്തിച്ചത്.
എന്തൊക്കെയായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍ ?പരിശോധിക്കാം. ആറ് ഏഴ് ക്ലാസിലെ കുട്ടികളെ എട്ടു സ്വാഡുകളായി തിരിച്ചു.കുട്ടികളുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തിനനുസരിച്ചായിരുന്നു ഇങ്ങനെ തിരിച്ചത്.ഒരു സ്ക്വാഡില്‍ പത്ത് കുട്ടികള്‍.രണ്ട് അധ്യാപികമാര്‍ക്കും സ്ക്വാഡിന്റെ ചുമതല നല്കി. ഓരോ സ്ക്വാഡും തങ്ങളുടെ പ്രദേശത്ത് ഒരാഴ്ചമുമ്പേ പ്രചാരണത്തിനിറങ്ങി.കുട്ടികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയായിരുന്നു പ്രചാരണം.രാവിലെ സ്ക്കൂളിലേക്ക് വരുന്ന വഴിയും വൈകുന്നേരം സ്ക്കൂല്വിട്ട് വീട്ടില്ക്ക് പോകുന്നവഴിയുമാണ് കുട്ടികളുടെ പ്രചാരണപ്രവര്‍ത്തനം.'എന്റെ വിദ്യാലയത്തിന് എന്റെ വക പുസ്തകം'എന്ന തലക്കെട്ടോടെ നോട്ടീസുകള്‍ വിതരണം ചെയ്തു.കൂടാതെ സ്ക്കൂള് ബ്ലോഗ്,വാട്ട്സ് ആപ്പ് എന്നിവ വഴിയും പ്രചാരണം നടത്തി.രക്ഷിതാക്കളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 7 ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആറ് ഏഴ് ക്ലാസിലെ കുട്ടികളും അധ്യാപികമാരും രക്ഷിതാക്കളും അടങ്ങുന്ന സ്ക്വാഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തി.നാട്ടുകാരുടെ പ്രതികരണം ആവേശകരമായിരുന്നു.കുട്ടികള്‍ക്ക് നല്‍കാനായി അവര്‍ പുസ്തകങ്ങള്‍ വാങ്ങിവെച്ചിരുന്നു.ഒന്നോ രണ്ടോ പുസ്തകങ്ങള്‍.വാങ്ങിവയ്ക്കാന്‍ സൗകര്യപ്പെടാത്തവര്‍ രണ്ടു ദിവസത്തിനകം പുസ്തകം സ്ക്കൂളിലെത്തിക്കാമെന്ന വാക്കും തന്നു.ലഭിച്ച പുസ്തകങ്ങളില്‍ ഭൂരിഭാഗവും ബാലസാഹിത്യകൃതികള്തന്നെയായിരുന്നു.കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ പറ്റുന്നവ. യഥാര്‍ത്ഥത്തില്‍ പുസ്തകം സമാഹരിക്കാനുള്ള കുട്ടികളുടെ ഉത്സാഹമായിരുന്നു ഈ പരിപാടി വിജയത്തിലെത്തിച്ചത്.ചെറിയ ഒരു ശ്രമം വലിയ നേട്ടം കൊണ്ടുവരുമെന്ന നല്ല പാഠമാണ് ഇതു ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫറായിപ്പോയ പ്യൂണ്‍ സുജാത സംഭാവനയായി 3000രൂപയുടെ പുസ്തകങ്ങള്‍ അസംബ്ലിയില്‍വെച്ച് ഹെഡ്മിസ്റ്റ്രസിനെ ഏല്‍പ്പിക്കുന്നു.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി സക്കൂളില്‍ പ്യൂണ്‍ ആയി ജോലിചെയ്യുന്ന സുജാതയ്ക്ക് സ്റ്റാഫിന്റെ വക ഊഷ്മളമായ യാത്രയയപ്പ് നല്കി.ജോലിയിലുള്ള തന്റെ ആത്മാര്‍ത്ഥതകൊണ്ടും സഹപ്രവര്‍ത്തകരോടും കുട്ടികളോടുമുള്ള സ്നേഹപൂര്‍ണ്ണമായ പരുമാറ്റം കൊണ്ടും ഏവര്‍ക്കും മാതൃകയായിരുന്നു സുജാത.സക്കൂളിലെ ഓഫീസ് ജോലിയിലുള്ള അറിവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൊണ്ട് സുജാത തന്റെ ജോലി മികവുറ്റതാക്കി.
സുജാതയുടെ അഭാവം സ്ക്കൂളിന് തീരാ നഷ്ടമായിരിക്കുമെന്ന് യാത്രയപ്പ് യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഇന്ദിരാമ്മ ടീച്ചര്‍ പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ചന്ദ്രിക ടീച്ചര്‍, സ്റ്റഫ് സിക്രട്ടറി രാജേഷ് മാസ്റ്റര്‍,രാധിക ടീച്ചര്‍,എസ്.ആര്.ജി.കണ്‍വീനര്‍ സീമ ടീച്ചര്‍,സുരേന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സുജാതയുടെ സേവനം അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
പ്രിയരെ, പുല്ലൂര്‍ പ്രദേശത്തിന്റെ സാംസ്ക്കാരിക വിദ്യാഭ്യാസ പുരോഗതിയുടെ ആധാരശിലയായ പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളിനെ അന്താരാഷ്ട്ര മികവിലേക്ക് ഉയര്‍ത്താനുള്ള കര്‍മ്മ പരിപാടികള്‍ക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തുടക്കം കുറിച്ചിരിക്കയാണല്ലോ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ക്രിയാത്മകമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ രൂപീകരിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും മാത്യവിദ്യാലയത്തിന്റെ പുരോഗതിക്കായി ഒന്നിച്ചണിനിരത്തുകയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും മാതൃഭാഷയിലൂടേയുള്ള ബോധനത്തിന്റെ പ്രാധാന്യവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം.
അതിനായി മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും സമിതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്.പ്രസ്തുത അംഗത്വവിതരണത്തിന്റെ ഉദ്ഘാടനവും മാതൃഭാഷാസെമിനാറും നവംബര്‍ 5 ഞായറാഴ്ച പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍ വെച്ച് നടത്തുകയാണ്.പ്രസ്തുത പരിപാടിയിലേക്ക് മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സാംസ്ക്കാരിക പ്രവര്‍ത്തകരുടേയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
പ്രസിഡണ്ട് \സിക്രട്ടറി പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി
നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പുസ്തകശേഖരണ വരാചരണത്തിന് ആവേശകരമായ തുടക്കം.
നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പുസ്തകശേഖരണ വരാചരണത്തിന് ആവേശകരമായ തുടക്കം. 7000 രൂപ മുഖവിലയുള്ള പുസ്തകപ്പൊതിയുമായാണ് പുര്വ്വവിദ്യാര്ത്ഥികളായ ശ്രീ.രാജേഷ്,ശ്രീ.ശ്രീനാഥ്,ശ്രീ.രജീഷ് എന്നിവര്‍ രാവിലെ സ്ക്കൂള് അസംബ്ലി ചേരുന്നതിന്ന് തൊട്ടുമുന്നേ സ്ക്കൂളില്‍ എത്തിയത്. 1990-97 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണിവര്‍.ഈകൂട്ടായ്മയുടെ വകയാണ് പുസ്തകം.
അസംബ്ളിയില്‍ വെച്ച് സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീമതി.ഇന്ദിരാമ്മ ടീച്ചര്‍,ലൈബ്രേറിയന്‍ ശ്രീമതി.വിനീത ടീച്ചര്‍,ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ സ്കൂള്‍ ലീഡര്‍ നന്ദനാമോഹന് എന്നിവര്‍ ഏറ്റുവാങ്ങി. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാകുട്ടികളെയും മികച്ച വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ്വ ശിക്ഷാ അഭിയാന് നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന നല്ല വായന,നല്ല പഠനം, നല്ല ജീവിതം എന്ന പരിപാടിയുടെ ഭാഗമായുള്ള പുസ്തകശേഖരണ വരാചരണത്തിന് ഇത് വലിയ ആവേശം പകര്‍ന്നിരിക്കുന്നു.ഈ മാതൃകപിന്തുടര്‍ന്ന് കൂടുതല്‍ പേര് കുട്ടികള്‍ക്ക് പുസ്തകസമ്മാനവുമായി വിദ്യാലയത്തിലെത്തും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
എല്ലാവരും പുസ്തകങ്ങള്‍ സ്ക്കൂള് ലൈബ്രറിയിലേക്ക് സംഭാവന നല്കുമ്പോള് ശ്രദ്ധിക്കുക.അത് കുട്ടികള്‍ക്കുള്ളതാണ്.അവര്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ കഴിയന്നതായിരിക്കണം.അവരുടെ ചിന്തകളെ ഉണര്‍ത്തുന്നതായിരിക്കണം.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍