അഞ്ചാം ക്ലാസിലെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ച പത്രനിര്മ്മാണമായിരുന്നു. അഞ്ച് ഗ്രൂപ്പുകള്‍ അഞ്ചു പത്രങ്ങള്‍ ഉണ്ടാക്കുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ 5 ദിവസങ്ങളെടെക്കാം.വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം ഓരോ ഗ്രൂപ്പും തങ്ങള്‍ നിര്‍മ്മിച്ച പത്രം ക്ലാസില്‍ അവതരിപ്പിക്കുന്നു.ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നു.ഗ്രേഡു ചെയ്യുന്നു..
ഈ ആഴ്ചത്തെ പ്രവര്‍ത്തനം ജലവുമായി ബന്ധപ്പെട്ട മുന്നു പരീക്ഷണങ്ങളുടെ അവതരണമായിരുന്നു.അതിന്റെ പരീക്ഷണക്കുറിപ്പും തയ്യാറാക്കണം.രണ്ടും ചേര്‍ത്താണ് ഗ്രേഡിങ്ങ്...ഇങ്ങനെ ഒരു മാസം നാലു പ്രവര്‍ത്തനങ്ങള്‍..ഇതില്‍ അഞ്ചു ഗ്രൂപ്പുകളില്‍ ഏറ്റവും മികച്ച സ്കോര്‍ നേടിയ ഗ്രൂപ്പിനെ കണ്ടെത്തുന്നു.അവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നു.അതു കഴിഞ്ഞാല്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കുന്നു...പുതിയ പ്രവര്‍ത്തനങ്ങള്‍ നല്കുന്നു...
രാവിലെ 9.30 .മുന്നാം ക്ലാസിലെ കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.ഒരു ഗ്രൂപ്പ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകള്‍ നിര്‍മ്മിക്കുന്നു..മറ്റൊരു ഗ്രൂപ്പ് ഡയറി വായിക്കുകയാണ്.ഓരോരുത്തരുടേയും ഡയറിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.ഇനിയൊരു ഗ്രൂപ്പ് പത്രം വായിക്കുന്നു.നാലാമത്തെ ഗ്രൂപ്പ് ഗണിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു...കുട്ടികളുടെ സ്വയം നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃക...
സെമിനാര്‍
ക്ലാസ് VIIഅടിസ്ഥാനശാസ്ത്രം യൂണിറ്റ് :നിര്‍മ്മലമായ പ്രകൃതിക്കായ്.. സെമിനാര്‍ : ജല സംരക്ഷണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍
ഇന്ന് ഒന്നാം ക്ലാസുകാര്‍ പലഹാരങ്ങളുമായാണ് സ്ക്കൂളില്‍ വന്നത്.ക്ലാസിലേക്കു കടന്നപ്പോള്‍ പലഹാരത്തിന്റെ മണം.എല്ലാവരും സ്വന്തം പാത്രത്തിലേക്കും കൂട്ടുകാരുടെ പാത്രത്തിലേക്കും കൊതിയോടെ നോക്കുന്നു.എല്ലാ പലഹാരങ്ങളുടേയും പേരെഴുതി വച്ചിട്ടുണ്ട്.അമ്പമ്പോ!ഈ ലോകത്ത് ഇത്രീം പലഹാരങ്ങളുണ്ടോ!എന്ന് ഒരു ഒന്നാം ക്ലസുകാരി അത്ഭുതപ്പെടുന്നു.പലഹാരങ്ങള്‍ എല്ലാവരും എല്ലാവര്ക്കും വീതിക്കുന്നു.രുചിയോടെ തിന്നുന്നു.അമ്മ പലഹാരമുണ്ടാക്കിയ കഥ ഓരോരുത്തരും വിവരിക്കുന്നു..വയറു നിറഞ്ഞപ്പോള്‍ ഒരു പലഹാരപ്പാട്ടും..പലഹാരങ്ങളുടെ രുചിയെക്കുറിച്ച് ടീച്ചറുടെ ചോദ്യം.മധുരുക്കുന്നവയും അല്ലാത്തവയും...
ജില്ലാ സയന്‍സ് ക്വസില്‍ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനവും നന്ദന.എം കരസ്ഥമാക്കി.നന്ദന ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.സ്ക്കൂള് അസംബ്ലിയില്‍ നന്ദനയെ അനുമോദിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന് ഉപഹാരം നല്കി.
സ്കൗട്ട് & ഗൈഡ്സ് വേദന അനുഭവിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈ സഹായം
സ്കൗട്ട് & ഗൈഡ്സിന്റെ ബക്കറ്റ് പിരിവ്.
പിറന്നാള്‍ സമ്മാനം ഒരു പുസ്തകം കുട്ടികളുടെ പിറന്നാള്‍ സമ്മാനമായി സ്ക്കൂള് ലൈബ്രറിയിലേക്കു നല്കുന്ന പുസ്തസമ്മാനം ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ശ്രീമതി.ചന്ദ്രിക ഏറ്റുവാങ്ങുന്നു..
ജൈവ പച്ചക്കറി കൃഷി സ്ക്കൂള് പി.ടി.എ യുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.അമ്പതോളം ഗ്രോബാഗുകളിലും നിലത്തുമാണ് കൃഷി.പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്,കമ്മിറ്റി അംഗം ശ്രീ.പ്രകാശന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.കൃഷിയുടെ സംരക്ഷണവും പരിപാലനവും ഏറ്റെടുത്തിരിക്കുന്നത് ഇക്കോ ക്ലബ്ബ് അംഗങ്ങളായ ഇരുപതോളം കുട്ടികളാണ്.
ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ 59 പോയിന്റ് നേടിക്കൊണ്ട് പുല്ലൂര്‍ സ്ക്കൂള് യു.പി. വിദ്യാലയങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തി.UP kiddies boys and UP kiddies girls എന്നീ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലൂര്‍ യു.പി. സ്ക്കൂള് കരസ്ഥമാക്കി. UP kiddies boys വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നിഖില്‍.വി. കരസ്ഥമാക്കി.
UP Kiddies Boys 100 M First Place 200M Second Individual Championship Nikhil.V
Sub-Junior Boys 400 M First Place Nihad.K.P
UP Kiddies Girls 100 M First Place Archana Madhu
UP Kiddies Boys-High Jump Second Place Devanandan.K
UP Kiddies Girls- 4X100 M Relay- FirstPlace Varsha.K.P.,Nandana.S.M,Archana Madhu,Sadhika Sankar,Fathimath Shahana
LP Kiddies Girls- 4X100 M Relay- First Place Soorya T,Sreenandana,Safa.B,Sreelakshmi.T,Sajitha
UP Kiddies Boys- 4X100 M Relay- Second Place Aswin.P.P,Dipin Raj.V,Nikhil.V,Devanandan.K.Rahul.M
LP Mini Girls-Shuttle Relay(4X50 M)Second Place Thushara Raveendran,Aryananda Mohan,Anusree.M,Anamika.K,Devananda.N
LP Mini Boys-Shuttle Relay(4X50 M)Third Place Yashwanth.S,Nandakishore.P.V,Dhyan.N.Sunil,Sreehari.V
LP Kiddies Girls-100M Third Place Soorya.T
LP Mini Girls-100M- Third Place Aryananda
LP Mini Girls-Standing Broadjump-Third Place Anusree.M
കടല്തീരത്തുള്ള ഗവ.ഫിഷറീസ് യു.പി.സ്ക്കൂളിലെ മൈതാനത്തുവെച്ചാണ് ഇത്തവണത്തെ ബേക്കല്‍ ഉപജില്ലാ കായികമേള നടന്നത്.
പുല്ലൂര്‍ സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.ശിവരാജന് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.